NattuvarthaLatest NewsKeralaNewsIndia

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിൽ: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിലാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും, പൊതുജനങ്ങൾ വയോജനങ്ങൾക്ക് വേണ്ടി ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ചായ്മൻസയുടെ ഗുണങ്ങൾ

പ്രായമായവർക്ക് വേണ്ടി സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, കൂടുതൽ പേരിലേക്കും ഇതൊന്നും എത്തിയിട്ടില്ല. കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത ഒരുപാട് പേർ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കുടുംബശ്രീ സംസ്ഥാനമിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വയോമൈത്രി സി ഡി എസ് സംസ്ഥാന തല ഉദ്ഘാടനവും കുടുംബശ്രീ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രഖ്യാപനവും നൈപുണ്യ സ്‌കോളര്‍ഷിപ്പ് വിതരണവും ചെറുകുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി എം വി ഗോവിന്ദൻ നിർവ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button