ഡൽഹി: മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കര്‍ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ, ഡൽഹി ബിജെപി ഓഫീസിൽ വെച്ചാണ് അദ്ദേഹം പ്രാഥമിക അംഗത്വം സ്വീകരിച്ചത്.
തന്റെ കുടുംബം 3 തലമുറകളായി കോൺഗ്രസ് പ്രവർത്തകരാണ്. പാർട്ടിയുമായുള്ള 50 വർഷം നീണ്ട ബന്ധമാണ് താൻ ഉപേക്ഷിക്കുന്നത്. ദേശീയതയും പഞ്ചാബിനോടുള്ള ആഭിമുഖ്യവുമാണ് ഇതിനു കാരണമെന്നാണ് സുനിൽ പ്രഖ്യാപിച്ചത്.
പാർട്ടി വിടുന്ന കാര്യം ഫേസ്ബുക്ക് ലൈവിലൂടെ സുനിൽ നേരത്തേ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ഡൽഹിയിലിരുന്നു കൊണ്ട് പാർട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയിൽ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഝാക്കര്‍ ലൈവിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിന് മുൻപ് തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ‘ഗുഡ്‌ലക്ക് ഗുഡ് ബൈ’ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
പാർട്ടിയുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് രാജസ്ഥാനിൽ ചിന്തൻ ശിബിരം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പാർട്ടിയിലെ പ്രമുഖ നേതാവായ സുനിൽ ഝാക്കര്‍ രാജി പ്രഖ്യാപിച്ചത്.
Post Your Comments