ഒരുകാലത്ത് മലയാള സിനിമയിൽ ജഗദീഷ്–സിദ്ദീഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ട നടിയായിരുന്നു സുചിത്ര. നീണ്ട ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സുചിത്ര നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധക ശ്രദ്ധ നേടുന്നു. ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ താൻ തയ്യാറായിരുന്നില്ലെന്ന് സുചിത്ര പറയുന്നു. മഴവില്‍ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സുചിത്രയുടെ വെളിപ്പെടുത്തൽ.
ഉർവശി, ശോഭന തുടങ്ങിയ നടിമാർ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താൻ സിനിമയിലേക്ക് വന്നതെന്നും, തനിക്ക് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നുവെന്നും സുചിത്ര പറയുന്നു. അവർ ഒരിക്കലും തന്നോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്നും നടി പറയുന്നു.
Also Read:പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍
‘തൊണ്ണൂറുകളിൽ ഉർവശി, ശോഭന എന്നിവർ മുൻനിര താരങ്ങളായി നിൽക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ എത്തുന്നത്. ആ സമയത്ത് എന്റെ പേരിൽ കാസർഗോഡ് ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ചമ്മലായിരുന്നു. ഞാൻ അവരെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് നോക്കി. പക്ഷെ അവർ വളരെ സീരിയസ് ആയി ചാരിറ്റി വർക്കുകളും സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരുന്നു. ഇന്നുവരെ അവർ എന്നോട് സാമ്പത്തിക സഹായം ചോദിച്ചിട്ടില്ല. ഞാൻ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ എന്ന് ഓർത്ത് ഇപ്പോൾ വിഷമം തോന്നാറുണ്ട്’, സുചിത്ര പറയുന്നു.
Post Your Comments