Latest NewsIndia

ഗ്യാൻവാപി മസ്ജിദ്: സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ കേസിൽ വാരണസി സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. വെള്ളിയാഴ്ച വരെയാണ് സിവിൽ കോടതിയിലെ നടപടികൾ സുപ്രീം കോടതി തടഞ്ഞത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഹർജി പരിഗണിക്കാൻ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ആ സമയം വരെ, മസ്ജിദിൽ നടന്ന സർവേയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും വാരണസി കോടതി നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഹിന്ദു സ്ത്രീകളുടെ സീനിയർ അഭിഭാഷകന് ഹാജരാകാനുള്ള അസൗകര്യം മൂലം, സർവേയ്ക്ക് എതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളേയ്‌ക്ക് മാറ്റിവെച്ചു.

അതേസമയം, ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ, റിപ്പോർട്ട് കോടതിക്ക് കൈമാറി. സർവേയുടെ പൂർണ്ണ വീഡിയോ, ചിത്രങ്ങൾ എന്നിവയടക്കം മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കമ്മീഷൻ കോടതിക്ക് കൈമാറിയത്. റിപ്പോർട്ടിനു മൂന്ന് ഭാഗങ്ങൾ ഉണ്ടെന്നും, എഴുപതോളം പേജുകൾ വരുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button