അബുദാബി: ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ട്രാക്ക് ചെയ്യാനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് യുഎഇ. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
Read Also: ‘കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്’: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി കങ്കണ
ദുബായുടെ ഭാവി സാങ്കേതിക വികസനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉന്നത സമിതി രൂപീകരിക്കാനുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ നിർദ്ദേശങ്ങൾ ഭാവിയെ തുറന്ന മനസ്സോടെ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. യുഎഇയ്ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്തുന്ന അതുല്യമായ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും ഭാവിയിലെ ബിസിനസ്സ് അവസരങ്ങൾ വർദ്ധിപ്പിക്കാനും നടപടി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments