ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ശനിയാഴ്ച മുതൽ ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്‌ക് നിർബന്ധമില്ലെന്ന് ഖത്തർ അറിയിച്ചു. മെയ് 21 മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ ആശുപത്രികളിലും ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിലും മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
അടഞ്ഞ പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന, ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്ന ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണം. അടഞ്ഞ പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണങ്ങൾ അധികൃതർ നീക്കി.
Read Also: ‘അപകടങ്ങൾ പതിയിരിക്കുന്നു’, സ്‌കൂള്‍ പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Post Your Comments