Latest NewsIndiaNews

പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബി.ജെ.പി: നേതൃയോഗം ഇന്ന് മുതൽ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോൺഫറൻസിംഗ് മുഖേന പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യും.

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് പിന്നാലെ, 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തയ്യാറെടുത്ത് ബി.ജെ.പി. ഉന്നതതല നേതൃയോഗം ഇന്ന് മുതൽ ശനിയാഴ്ച വരെ ജയ്പൂരിൽ നടക്കും.

രാജ്യത്താകമാനമുള്ള ബി.ജെ.പി ഭാരവാഹികൾ മൂന്ന് ദിവസത്തെ യോഗങ്ങളിൽ പങ്കെടുക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തും.

Read Also: ‘ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല’: കെ സുധാകരനെതിരെ എഎ റഹീം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിംഗ് മുഖേന പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യും. ബി.ജെ.പി ദേശീയ നിർവാഹക സമിതിയും നാളെ ചേരുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തും. അടുത്ത വർഷത്തേക്കുള്ള റോഡ് മാപ്പ് തയ്യാറാക്കുമെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button