Latest NewsKeralaNews

കുലംകുത്തി, പരനാറി പ്രയോഗങ്ങൾക്ക് മാത്രം എന്തേ കേസെടുത്തില്ല, ഇത് വെറും ഭയപ്പെടുത്തലാണ്: ടി സിദ്ദിഖ്

തിരുവനന്തപുരം: കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌ നേതാവ് ടി സിദ്ദിഖ് രംഗത്ത്. കുലംകുത്തി, പരനാറി പ്രയോഗങ്ങൾക്ക് മാത്രം എന്തേ കേസെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. വെറും ഭയപ്പെടുത്തലാണ് സിപിഎമ്മിന്റെ ഉദ്ദേശമെന്നും, ഇതിന് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും സിദ്ദിഖ് പറഞ്ഞു.

Also Read:സാമ്പത്തിക പ്രതിസന്ധി : ആഡംബര കാറുകൾ , കോസ്മെറ്റിക്സ് മുതലായവയുടെ ഇറക്കുമതി നിരോധിച്ച് പാകിസ്ഥാൻ

‘എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച്‌ ഇടതുപക്ഷ അണികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബൂത്ത് തലത്തില്‍ ഇടപെട്ടത്. എന്നിട്ടും പ്രശ്‌നങ്ങള്‍ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാന്‍ സിപിഎം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്’, സിദ്ദിഖ് കുറ്റപ്പെടുത്തി.

‘ജിഗ്നേശ് മേവാനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കണ്ണൂരില്‍നിന്ന് പാര്‍ട്ടി ഗുണ്ടകളെ ഇറക്കി യുഡിഎഫ് പ്രവര്‍ത്തകരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button