
കായംകുളം: കായംകുളത്ത് മോട്ടോർ സൈക്കിളിലെത്തി മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചവറ സ്വദേശി മാളു ഭവനത്തിൽ ചില്ല് ശ്രീകുമാർ എന്ന് വിളിക്കുന്ന ശ്രീകുമാർ (36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയം വീട്ടിൽ ജയരാജ് (33) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങാല സ്വദേശിനിയായ യുവതിയുടെ മാലയാണ് ബൈക്കിലെത്തിയ പ്രതികള്‍ പൊട്ടിച്ച് കടന്നത്. അനിയന്റെ സൈക്കിളിന് പിറകിലിരുന്ന് യുവതി സഞ്ചരിക്കുമ്പോള്‍ കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് ബൈക്കിൽ വന്ന പ്രതികൾ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
Read Also : ആലപ്പുഴയില്‍ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ
മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും മാല പൊട്ടിക്കാന്‍ എത്തിയത്. ചില്ല് ശ്രീകുമാറിനെ ആലപ്പുഴ കോമളപുരത്ത് നിന്നും ജയരാജിനെ പത്തനാപുരം പുതുവൽ ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
കായംകുളത്ത് കൊച്ചി നൗഷാദിനെ കുത്തി കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ് ഇരുവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments