കോഴിക്കോട്∙ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു.
കെമിക്കൽ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി കാലിയായിരുന്നു എന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുകയാണ്.
രണ്ടു മണിക്കൂറോളമായി ഗതാഗത തടസം നേരിടുന്നു. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments