ThrissurLatest NewsKeralaNattuvarthaNews

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി

75,000 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും തട്ടിയത്

തൃശൂര്‍: എതോപ്യയില്‍ പെയിന്റിംഗ് പണി വാ​ഗ്ദാനം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി.

75,000 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും തട്ടിയത്. പ്രതിമാസം അരലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട വിവിധ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ തൃശൂരില്‍ സംഘടിച്ചെത്തി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Read Also : എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ലിങ്ക് എന്ന കമ്പനിയാണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. ഇവര്‍ നല്‍കിയ വ്യാജ വിമാന ടിക്കറ്റുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു തട്ടിപ്പിനിരയായതായി മനസിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button