KollamNattuvarthaLatest NewsKeralaNews

ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റിയി​ടി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം

ച​വ​റ സൗ​ത്ത് വ​ട​ക്കും​ഭാ​ഗം സ്വാ​തി ഭ​വ​ന​ത്തി​ൽ (ക​ര​മേ​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ) രാ​ധാ​കൃ​ഷ്ണ പി​ള്ള (60) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റിയി​ടി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ച​വ​റ സൗ​ത്ത് വ​ട​ക്കും​ഭാ​ഗം സ്വാ​തി ഭ​വ​ന​ത്തി​ൽ (ക​ര​മേ​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ) രാ​ധാ​കൃ​ഷ്ണ പി​ള്ള (60) ആ​ണ് മ​രി​ച്ച​ത്.

ചൊ​വാ​ഴ്ച അതിരാവിലെ നാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ത​ട്ടാ​ശേ​രി ജം​ഗ്ഷ​നി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തൽക്ഷണം രാ​ധാ​കൃ​ഷ്ണ​പി​ള്ള മ​രി​ച്ചു. കൊ​ല്ല​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് രാ​ധാ​കൃ​ഷ്ണ പി​ള്ള​യെ ഇ​ടി​ച്ച​ത്. വി​ര​മി​ക്കാ​ൻ ഒ​രു ​മാ​സം മാ​ത്രം നി​ല​നി​ൽ​ക്കെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ളയുടെ മരണം.

Read Also : കൂളിമാട് പാലം: ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ പരിശോധന

ച​വ​റ പൊലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ങ്ക​ർ ഡ്രൈ​വ​റെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

അതേസമയം, ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃതദേഹം സംസ്കരിച്ചു. മ​രി​ച്ച രാ​ധാ​കൃ​ഷ്ണ പി​ള്ള നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ ഉ​ഷാ​ദേ​വി മ​ക്ക​ൾ: സ്വാ​തി കൃ​ഷ്ണ​ൻ, അ​ന​ന്തു കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ആ​ദ​ർ​ശ്, ല​ക്ഷ്മി​ശ്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button