ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം സ്വാതി ഭവനത്തിൽ (കരമേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ) രാധാകൃഷ്ണ പിള്ള (60) ആണ് മരിച്ചത്.
ചൊവാഴ്ച അതിരാവിലെ നാലോടെ ദേശീയപാതയിൽ തട്ടാശേരി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. തൽക്ഷണം രാധാകൃഷ്ണപിള്ള മരിച്ചു. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് രാധാകൃഷ്ണ പിള്ളയെ ഇടിച്ചത്. വിരമിക്കാൻ ഒരു മാസം മാത്രം നിലനിൽക്കെയാണ് രാധാകൃഷ്ണപിള്ളയുടെ മരണം.
Read Also : കൂളിമാട് പാലം: ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ പരിശോധന
ചവറ പൊലീസ് കേസെടുത്തു. അപകടവുമായി ബന്ധപ്പെട്ട് ടാങ്കർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മരിച്ച രാധാകൃഷ്ണ പിള്ള നീണ്ടകര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനാണ്. ഭാര്യ ഉഷാദേവി മക്കൾ: സ്വാതി കൃഷ്ണൻ, അനന്തു കൃഷ്ണൻ. മരുമക്കൾ: ആദർശ്, ലക്ഷ്മിശ്രീ.
Post Your Comments