KeralaLatest NewsNews

ഹോട്ടല്‍ മുറിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന രസ്മ ബന്ധത്തില്‍ നിന്നു പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നു

 

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്. രസ്മയെ കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also: കൂ​ളി​മാ​ട് പാലം തകർന്ന സംഭവം: നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല, കാരണം വ്യക്തമാക്കി കിഫ്ബി

മദ്യം കഴിപ്പിച്ചശേഷം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രസ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ബന്ധത്തില്‍ നിന്നു രസ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന്, ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button