ErnakulamKeralaNattuvarthaLatest NewsNews

സംസ്ഥാന ‘മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്’: ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാരശൂന്യതയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റ് നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു.

‘തൃക്കാക്കരയിൽ എൽഡിഎഫിന്റെ വിജയസാദ്ധ്യത കോൺഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ അനാവശ്യ പ്രസ്താവനകൾ ഇറക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. തോന്നിയതെന്തും പറയാമെന്ന് നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുകയാണ്,’ ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button