തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ചയായില്ല.
യോഗത്തില്‍, ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതീക്ഷ. എന്നാല്‍, വിഷയം ചര്‍ച്ചയായില്ല. തുടർന്ന്, മന്ത്രിസഭാ തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിഎന്‍ജി ബസുകള്‍ കേരളത്തില്‍ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.
ഫിൻലാൻഡിന് ഭീഷണി : അതിർത്തിയിൽ ന്യൂക്ലിയർ മിസൈലുകൾ വിന്യസിച്ച് റഷ്യ
മെയ് പകുതി പിന്നിട്ടിട്ടും ,തൊഴിലാളികള്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റിനായിട്ടില്ല. ഇതിനിടയിൽ, പുതിയ ബസുകള്‍ വാങ്ങാന്‍, സര്‍ക്കാര്‍ തുക അനുവദിച്ചതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
Post Your Comments