ശ്യാമ സ്ത്രീധനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും പേരില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാര്‍

ശ്യാമ നേരിട്ടത് കൊടിയ പീഡനം: സ്ത്രീധനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും പേരില്‍ ഭര്‍ത്താവ് യുവതിയെ നിരന്തരം ഉപദ്രവിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച മൂകയും ബധിരയുമായ നാലാഞ്ചിറ മുണ്ടയ്ക്കല്‍ ലെയ്ന്‍ കൃഷ്ണഭവനില്‍ ശ്യാമ നേരിട്ടത് കൊടിയ പീഡനമെന്ന് വീട്ടുകാരുടെ വെളിപ്പെടുത്തല്‍. സ്ത്രീധനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും പേരില്‍ മകളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ശ്യാമയുടെ മാതാവ് പറയുന്നു.

Read Also: ‘നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെ പിണറായി തൃക്കാക്കരയില്‍ തേരാപാരാ നടക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

ആറുവര്‍ഷം മുമ്പാണ് ഫൈന്‍ ആര്‍ട്‌സ് ബിരുദധാരിയായ മകളെ ഭിന്നശേഷിക്കാരനായ ആറന്‍മുള കോഴിപ്പാലം ‘ശ്രീവൃന്ദ’യില്‍ വിനീത് വിശ്വനാഥിന് വിവാഹം ചെയ്തു കൊടുത്തത്. അറുപത് പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു.

ആര്‍ത്തവ സമയത്ത് മകളെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്കിറങ്ങാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്ന് പിതാവ് മോഹനന്‍ പറയുന്നു. വിവാഹസമയത്ത്, പന്തളത്തെ ആശുപത്രി ജീവനക്കാരനായിരുന്ന വിനീതിനെ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിന് അവിടെനിന്ന് പുറത്താക്കിയിരുന്നു. പിന്നീട്, വനംവകുപ്പില്‍ താത്ക്കാലിക ജോലിക്ക് കയറി.

വിവാഹശേഷം കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് മൂന്നുവര്‍ഷത്തോളം ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവഴിച്ചതും, ശ്യാമയുടെ പിതാവാണ്. കുഞ്ഞ് ജനിച്ച ശേഷവും വിനീതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. പ്രസവം കഴിഞ്ഞ് നാലുമാസം ആയപ്പോഴേയ്ക്കും വിനീത് ശ്യാമയെ മര്‍ദ്ദിച്ചു. ഒരുതവണ ആഹാരത്തില്‍ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി മുറിച്ച വിനീത്, അതിന്റെ പേരില്‍ മര്‍ദ്ദിച്ചതായും വീട്ടുകാര്‍ പറയുന്നു. ഭാര്യയ്‌ക്കോ കുഞ്ഞിനോ യാതൊന്നും വാങ്ങി നല്‍കാനോ നല്ല രീതിയില്‍ സംരക്ഷിക്കാനോ വിനീത് തയ്യാറായിരുന്നില്ലെന്ന് ശ്യാമയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

മേയ് 5ന് വൈകുന്നേരമാണ് മകളോട് മോഹനന്‍ അവസാനമായി സംസാരിച്ചത്. വീഡിയോ കോളിലൂടെ കണ്ടപ്പോള്‍ മകള്‍ സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് മോഹനന്‍ പറയുന്നു.

Share
Leave a Comment