ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട്’

തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത്. പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ടെന്ന് ഷാഫി ചോദിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇതിനൊക്കെ ആര് സമാധാനം പറയും ?
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ധാർഷ്ട്യത്തിന്റെ പേരിൽ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം.
കിടപ്പാടം സംരക്ഷിക്കുവാൻ പോരാടിയവരുടെ പേരിലും അവർക്ക് പിന്തുണയായി സമരരംഗത്ത് എത്തിയവരുടെ പേരിലും എടുത്ത കേസുകളും പിൻവലിച്ച് പോലീസ് അതിക്രമങ്ങൾക്കിരയാവർക്ക് നഷ്ടപരിഹാരം നൽകണം.
പ്രതിപക്ഷം ഈ കല്ലിടൽ നാടകം നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ പരിഹസിച്ച ആളുകൾക്ക് ഇപ്പോൾ എന്ത് മറുപടി പറയാനുണ്ട് ?
എം വി ജയരാജന് റവന്യൂ മന്ത്രി രാജന്റെ പല്ല് പറിക്കുവാൻ തോന്നുണ്ടോ ?
പ്രതിപക്ഷമാണ് ജനപക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button