അമേരിക്കൻ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് മക്ഡൊണാൾഡ്സ് റഷ്യയിൽ നിന്നും പിന്മാറി. ഇതോടെ, റഷ്യയിലെ ബിസിനസുകൾ മക്ഡൊണാൾഡ്സ് അവസാനിപ്പിച്ചു. നിലവിൽ, റഷ്യയിലെ ബിസിനസ് പ്രാദേശികമായി വിൽക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
റഷ്യയിൽ മാത്രമായി മക്ഡൊണാൾഡ്സിന് 850 റസ്റ്റോറന്റുകളും 62,000 ജീവനക്കാരുമാണുള്ളത്. റഷ്യയിലെ സ്റ്റോറുകൾ താൽക്കാലികമായി അടച്ചുപൂട്ടുമെന്നും ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും കമ്പനി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 100 രാജ്യങ്ങളിലായി 39,000 ഇടങ്ങളിലാണ് മക്ഡൊണാൾഡ്സ് വ്യാപാരം നടത്തുന്നത്.
Also Read: ഗൗതം അദാനി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ്
Post Your Comments