
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും, കല്ലിടല്‍ മാത്രമാണ് മാറ്റിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരു കാരണവശാലും ഈ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ഡെപ്യൂട്ടി സ്പീക്കർക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്
‘കല്ലിടല്‍ മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഇപ്പോള്‍ പദ്ധതിയെ അനുകൂലിച്ച് തുടങ്ങിയോ’,ജയരാജന്‍ ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരമുള്ള സര്‍വെ വൈകാതെ ആരംഭിക്കുമെന്ന് കെ റെയില്‍ വ്യക്തമാക്കി. കല്ലിടല്‍ നിര്‍ത്തുമെന്ന് ഉത്തരവില്‍ പറയുന്നില്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു.
എതിര്‍പ്പില്ലാത്ത ഭൂമിയില്‍ കല്ലിടും. അല്ലാത്ത സ്ഥലങ്ങളിലാണ് അടയാളമിടുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
Post Your Comments