തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്, അധികം വൈകാതെ കേരളം കാണുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി നടപ്പിലാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: കണ്ണൂരിൽ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു
‘കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത് നടത്താനാകില്ല. കേരളത്തിലുടനീളം ജനങ്ങളെ വലിച്ചിഴച്ച് സംഘര്‍ഷമുണ്ടാക്കിയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ കല്ലിടാന്‍ ശ്രമിച്ചത്. സര്‍വെ നിര്‍ത്തിവച്ചു എന്ന് പറഞ്ഞ് ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ, ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണം. അതിക്രമത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും വേണം’, മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ സമരത്തില്‍ പങ്കാളികളായിട്ടുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. തോല്‍വി സമ്മതിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ കൊണ്ട് പ്രശ്ന പരിഹാരമാകുന്നില്ല. സാധാരണക്കാരായവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായത്’ മുരളീധരന്‍ പറഞ്ഞു.
Post Your Comments