തിരുവനന്തപുരം: ഉറപ്പാണ് ഇടതുപക്ഷം എന്ന പരസ്യത്തോടെ രണ്ടാമതും ഭരണം പിടിച്ചെടുത്ത ഇടതു സർക്കാരിനു നേരെ പരിഹാസം. കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവമാണ് എതിരാളികൾ ആയുധമാക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണതിന്റെ ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
‘അരിപ്പൊടി കൊണ്ട് പണിത സ്‌കൂള്‍, ഗോതമ്ബ് പൊടി കൊണ്ട് പണിത പാലം… വൈറലായി കൂളിമാട് റിയാസ്..നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്!’ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
read also: ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണോയെന്ന് പരിശോധിക്കണമെന്ന ഉത്തരവിനെതിരെ സിപിഐഎം
പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments