Latest NewsKeralaCinemaMollywoodNewsEntertainment

രാവിലെ 200 മില്ലി മൂത്രം കുടിക്കും, മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി: കൊല്ലം തുളസി

കൊച്ചി: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം യൂറിൻ തെറാപ്പി ആണെന്ന് നടൻ കൊല്ലം തുളസി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തനിക്ക് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ യൂറിൻ തെറാപ്പി കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടൻ. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍, മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു. യൂറിൻ തെറാപ്പി അശാസ്ത്രീയമാണെന്ന വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് നടന്റെ ഈ പ്രസ്താവന. മാതൃഭൂമി ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി’, കൊല്ലം തുളസി പറയുന്നു.

Also Read:‘കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു, നീ ഹിന്ദുവിന് അപമാനം’: നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

സ്വന്തം മൂത്രം കുടിക്കുന്നതാണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണിൽ എഴുതുക. ഗാർഗിൾ ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button