KeralaMollywoodLatest NewsNewsEntertainment

മമ്മൂട്ടിയും മോഹൻലാലും ലക്ഷങ്ങൾ ചിലവാക്കുന്നു, സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്: കൊല്ലം തുളസി പറയുന്നു

രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനാണ് കൊല്ലം തുളസി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് കൊല്ലം തുളസി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

‘മമ്മൂട്ടിയും മോഹന്‍ലാലും ലക്ഷങ്ങള്‍ വാരി എറിയുന്നു. കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്’- കൊല്ലം തുളസി പറഞ്ഞു

read also:  പ്രേക്ഷകരെ ഭയപ്പെടുത്തി ‘സാത്താൻ’: യുവാവ് ബോധംകെട്ട് വീണു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘നടി നടന്‍മാര്‍ എന്ന് പറഞ്ഞാല്‍ നായക നിരയിലുള്ളവര്‍ കഴിഞ്ഞാല്‍ രണ്ടാമത് വരുന്ന ഒരു വിഭാഗമുണ്ട്. മെയിന്‍ വില്ലന്മാര്‍. അത് കഴിഞ്ഞ് മൂന്നാമത്തെ ഒരു സ്ഥാനമുണ്ട്. എന്റെയൊക്കെ സ്ഥാനം. ഞാനൊക്കെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ്. ആദ്യ സ്ഥാനം എന്നൊക്കെ പറഞ്ഞാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി അവരൊക്കെ.

രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍. പിന്നെ മൂന്നാമത് വരുന്നതാണ് ഞങ്ങളെ പോലുള്ള കുറെ ഡൂക്ലിസ്. വലിയ താരങ്ങളൊക്കെ ലക്ഷങ്ങളും കോടികളും ഒക്കെ വാങ്ങിക്കും. രണ്ടാമത്തവര്‍ക്ക് ലക്ഷങ്ങളെ ഉള്ളു. ചെറിയ ലക്ഷങ്ങള്‍. പിന്നെയുള്ളവര്‍ പതിനായിരവും അമ്ബതിനായിരവും ഒക്കെ വാങ്ങുന്ന സാധാരണ താരങ്ങളാണ്. അവര്‍ക്ക് നിത്യ ചെലവിനെ അത് തികയൂ.

അപ്പോള്‍ സിനിമയില്‍ ഉള്ള എല്ലാവരും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അത് അസൗകര്യമാണ്. മറ്റുള്ളവരെ സഹായിക്കുക അവരുടെ വേദനയില്‍ പങ്കുചേരുക. അങ്ങനെയുള്ള കള്‍ച്ചര്‍ ഇല്ലാത്തവന്‍ ഏത് വലിയ സൂപ്പര്‍ സ്റ്റാറായാലും ആര്‍ക്കും ഒന്നും കൊടുക്കില്ല.

നമ്മുടെ മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്നവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ടറിയാം. മമ്മൂട്ടിയൊക്കെ ഇതിന് ലക്ഷങ്ങള്‍ വാരി എറിയുന്ന ആളാണ്. മോഹന്‍ലാലും അങ്ങനെയാണ്. കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാന്‍ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേര്‍ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്.

അത് നല്ലതാണെന്നും ഞാന്‍ കരുതുന്നു. അങ്ങനെയുള്ള സിനിമാക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ അത് പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികള്‍ പറയുമെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അത് വേണം. അത് നല്ലതാണ്. ദിലീപ് പലതും ചെയ്യാറുണ്ട്. ഒന്നും പറയില്ല. ജയറാമും ഉണ്ടെന്നാണ് അറിവ്.

സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വെള്ളപ്പൊക്ക സമയത്ത് ടോവിനോയോക്കെ ഇറങ്ങി സഹായിച്ചത് ഒക്കെ വലിയ കാര്യമാണ്,’- കൊല്ലം തുളസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button