എണ്ണമയമുള്ള ചർമ്മം മിക്ക ആളുകളുടെയും പ്രശ്നമാണ്. മുഖത്തെ എണ്ണമയം കൂടുമ്പോൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതാണ് പ്രധാന കാരണം. എണ്ണമയമുള്ള ചർമ്മം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കിയാൽ അമിത അഴുക്കും എണ്ണയും പോകാൻ സാധ്യതയുണ്ട്. അതിനാൽ, എണ്ണമയമുള്ള ചർമ്മമുള്ളവർ മുഖം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്.
ദിവസേന എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. മുഖത്ത് എണ്ണമയം ഉള്ളവർക്ക് ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തി ആക്കാം. ജെല്ലി അല്ലെങ്കിൽ ജെൽ അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
മുഖത്ത് വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പുകളും മറ്റു പാടുകളും മാറാൻ അനുയോജ്യമായ മോയിസ്ചറൈസറുകൾ ഉപയോഗിക്കുക.
Post Your Comments