കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നും, ആണിന് എതിരെ ആണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോള്‍ തക്കതായ കാരണം വേണമെന്നും മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു. വിജയ് ബാബുവിനെതിരെ പരാതി നൽകിയ നടിയെ വിമർശിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
‘ഒന്നിലേറെ തവണ പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ല. വിജയ് ബാബു അത്തരക്കാരനാണെന്ന് മനസ്സിലായിട്ടും എന്തിന് അവിടേക്ക് പോയി? ഇങ്ങനെയൊരാളുടെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടാവുമ്പോള്‍ അച്ഛനെയോ ചേട്ടനെയോ അല്ലെങ്കില്‍ ബന്ധുക്കളെയോ അറിയിക്കേണ്ടേ. എന്തൊക്കെ വഴികള്‍ ഈ നാട്ടിലുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പറയുന്നു, 19 പ്രാവിശ്യം പീഡിപ്പിച്ചെന്ന്. ആണിന് എതിരെ ആണെങ്കിലും പെണ്ണിന് എതിരെ ആണെങ്കിലും പറയുമ്പോള്‍ തക്കതായ കാരണം വേണം’, മല്ലിക സുകുമാരൻ പറഞ്ഞു.
Also Read:രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്നും മല്ലിക വ്യക്തമാക്കി. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും, നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു കൊണ്ടാണെന്നതില്‍ അത്ഭുതമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
‘തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീഡനത്തിന്റെ കഥ പറയാന്‍ വന്ന കുട്ടിയല്ല ആ കുട്ടി. അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന അതിഭീകര സംഭവം. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും. കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്‌ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാം. ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉള്ളത് പോലെയുള്ള വാത്സല്യമോ സങ്കടമോ ഒക്കെയുണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോള്‍ ചെയ്താലും നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്’, മല്ലിക സുകുമാരൻ പറഞ്ഞു.
Post Your Comments