ഇസ്ലാമാബാദ്: തന്നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടു കഴിഞ്ഞുവെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ വധിക്കാനും പഴയ ഗവൺമെന്റ് അട്ടിമറിക്കാനും പദ്ധതിയിട്ടവരുടെ വിവരങ്ങൾ അടങ്ങുന്ന ഒരു വീഡിയോ തന്റെ കയ്യിലുണ്ടെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു.
നിർഭാഗ്യവശാൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ, എല്ലാ ആസൂത്രകരുടെയും വിവരങ്ങളടങ്ങിയ ആ ടേപ്പ് പൊതുജനത്തിനു മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സിയാൽകോട്ടിൽ ഒരു പൊതുജനറാലിയെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു ഇമ്രാൻഖാൻ.
‘എനിക്കെതിരെ വളരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്. പാകിസ്ഥാന് അകത്തും പുറത്തുമുള്ളവർ ഇതിൽ പങ്കാളികളാണ്. ഗൂഢാലോചനയുടെ സകല വിവരങ്ങളും അടങ്ങുന്ന ഒരു വീഡിയോ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് വളരെ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ, തീർച്ചയായും അത് ജനങ്ങളുടെ കൈകളിൽ എത്തിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്’ ഇമ്രാൻ ജനങ്ങളോട് വെളിപ്പെടുത്തി.
Post Your Comments