
കോഴിക്കോട്: സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുള്ള ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്നത്. അവതാരകരുടെ ചോദ്യത്തിന് അഭിനേതാക്കൾ ഇവരിൽ ഇഷ്ടമുള്ള ആളുടെ പേര് പറയുകയും, ഒപ്പം അവരോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാൽ, സമാന ചോദ്യം നിഖില വിമലിനോട് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.
ഈ ചോദ്യത്തിന് മറുപടി പറയില്ലെന്ന് ആണ് നിഖില വിമൽ പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ മറുപടി. മമ്മൂട്ടി ഓര്‍ ലാലേട്ടന്‍ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉത്തരമില്ല’ എന്നായിരുന്നു നിഖില വിമലിന്റെ മറുപടി. ഇതോടെ, നിഖിലയ്ക്ക് അഹങ്കാരി പട്ടം ചാർത്തി നൽകിയിരിക്കുകയാണ് ആരാധകർ. നെസ്‌ലന്‍ ഓര്‍ മാത്യൂ എന്ന ചോദ്യത്തിന് രണ്ടും പേരേയും ഇഷ്ടമാണെന്നും വൈബുള്ള, നല്ല പിള്ളേരാണെന്നും നിഖില പറഞ്ഞു. സമാനമായ പല ചോദ്യങ്ങൾക്കും നിഖില കൃത്യമായി മറുപടി നൽകുന്നുണ്ട്.
Also Read:യുഎഇയിൽ താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ
നാടന്‍കള്ളാണോ ബിയറാണോ കഴിക്കാറുള്ളത് എന്ന ചോദ്യത്തിന് രണ്ടും കഴിക്കാറില്ലെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമില്ലെന്നും നിഖില പറഞ്ഞു. ഉറങ്ങാനാണോ സിനിമ കാണാനാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നായിരുന്നു മറുപടി. കൃത്യസമയത്ത് ഉറങ്ങുന്ന ശീലമുണ്ടെന്നും 10 മണിക്ക് തീരുന്ന സിനിമകളാണ് തിയേറ്ററില്‍ ബുക്ക് ചെയ്യാറുള്ളതെന്നും നിഖില പറഞ്ഞു. അവസാനം തിയേറ്ററില്‍ പോയി കണ്ട ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ ടു ആണെന്നും നിഖില പറഞ്ഞു. മാസ് സിനിമകള്‍ അങ്ങനെ ഇഷ്ടമുള്ള ആളല്ലെന്നും എന്നാല്‍ കെ.ജി.എഫിന്റെ മേക്കിംഗ് ഇഷ്ടപ്പെട്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
Post Your Comments