ErnakulamLatest NewsKeralaNattuvarthaNews

പെൺകുട്ടികളെ മറയാക്കി കോളേജുകളിൽ മയക്കുമരുന്ന് വിൽപ്പന: എല്ലാം നിയന്ത്രിച്ചിരുന്നത് ഐശ്വര്യ

കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി ആറ് പേര് ഉൾപ്പെടുന്ന വിദ്യാ‌‌ർത്ഥിസംഘം പിടിയിൽ. പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പരിപാടി. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൻ സാബു (25), കളമശേരി മൂലേപ്പാടം നഗറിൽ വിഷ്ണു എസ്.വാര്യർ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന വൻതോതിൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളിൽ കടത്തിക്കൊണ്ടു വന്ന് കോളേജുകളിൽ വിൽക്കുകയായിരുന്നു ഇവരുടെ തൊഴിൽ. ഇടപ്പള്ളി വി.പി മരയ്ക്കാർ റോഡിലെ ഹരിത നഗറിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Also Read:ബി.ജെ.പിയിൽ ചേർന്നാൽ ദാവൂദ് ഒറ്റരാത്രി കൊണ്ട് വിശുദ്ധനാകും: ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൻ സാബു ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ബംഗളൂരുവിൽ നിന്നായിരുന്നു സംഘം മയക്കുമരുന്ന് ശേഖരിച്ചിരുന്നത്. ക്ലാസ്സിൽ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകയ്‌ക്കെടുത്താണ് ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബംഗളൂരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇവർ.

ലഹരി ഉപയോഗിക്കുന്നതിനായി എത്തുന്ന ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതും ഇവർ തന്നെയായിരുന്നു.14 ദിവസമാണ് ആറംഗ സംഘം ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ താമസിച്ചത്. ഇവരുടെ കൈയിൽ വൻതോതിൽ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൈവശമുണ്ടായവ വിറ്റുതീർത്തതായാണ് പോലീസ് സംശയിക്കുന്നത്. ഐശ്വര്യയാണ് മയക്കുമരുന്ന് വില്പനയെല്ലാം നിയന്ത്രിച്ചിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button