Latest NewsKeralaNews

കോഴിയെ വെട്ടാമെങ്കിൽ പശുവിനെയും വെട്ടാമെന്ന് നിഖില വിമൽ: പിന്തുണച്ച് സംവിധായകൻ

കോഴിക്കോട്: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിന് പിന്തുണയുമായി സംവിധായകൻ അനുരാജ് മനോഹർ. ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖില വിമലെന്ന് പറയുകയാണ് അനുരാജ് മനോഹര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനുരാജ് മനോഹറിന്റെ പ്രതികരണം.

‘ടൈം ലൈന്‍ മുഴുവന്‍ നീലാമല്‍. കഴമ്പില്ലാത്ത, ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖില വിമല്‍. ഓള്‍ടെ പടം ജോ&ജോ തീയറ്ററില്‍ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്. നാളെയല്ല ഇന്ന് തന്നെ കാണണം,’ അനുരാജ് മനോഹര്‍ പറഞ്ഞു.

പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. തന്റെ പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം. മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് എല്ലാ മൃഗങ്ങളുടെയും കാര്യത്തിൽ ഉണ്ടാകണമെന്നും, അല്ലാതെ പശുവിന്റെ കാര്യത്തിൽ മാത്രമാകരുതെന്നും നിഖില പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button