
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിനു സമീപം മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ചവരെ പോലീസ് പിടികൂടി. കോട്ടയം സ്വദേശികളായ ഷിഹാബ്, അജി എന്നിവരും തൃശൂർ എൽത്തുരുത്ത് സ്വദേശിയായ നവീൻ എന്നിവരാണ് കസ്റ്റഡിയിലായത്.
രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപമാണ് പ്രതികൾ ‘സ്വന്തമായി വെടിക്കെട്ട്’ നടത്തിയത്. ഞായറാഴ്ച പൊട്ടിക്കാൻ വച്ചിരിക്കുന്ന പൂരം വെടിക്കെട്ട് സാമഗ്രികൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഭാഗ്യവശാൽ, വൻദുരന്തമാണ് ഒഴിവായതെന്ന് പരിസരവാസികൾ പറഞ്ഞു.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് പടക്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. മാറ്റിവെച്ചിരിക്കുന്ന തൃശൂർ പൂരം വെടിക്കെട്ട് ഞായറാഴ്ച നടത്താനാണ് തീരുമാനം.
Post Your Comments