KeralaLatest NewsNews

കാർട്ടൂൺമാൻ ജൂൺ 2 – ബാദുഷ അനുസ്മരണ പരിപാടികൾക്ക് സമാരംഭം

കാർട്ടൂൺ ക്ലബ് കേരളയും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

കൊച്ചി : മെയ് 14 മുതൽ ജൂൺ 2 വരെ നീണ്ടു നിൽക്കുന്ന ബാദുഷ അനുസ്മരണ പരമ്പരയായ ‘കാർട്ടൂൺമാൻ ജൂൺ 2’ ന് കൊച്ചി പനമ്പിള്ളി നഗർ ലോറം അങ്കണത്തിൽ തുടക്കമായി. എറണാകുളം എം എൽ എ, ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു.

 റിട്ടേർഡ് ജില്ലാ ജഡ്ജും കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടറുമായിരുന്ന അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായിരുന്നു. പത്ത് കാർട്ടൂണിസ്റ്റുകൾ ചേർന്ന് ഇരുപതടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് ക്യാൻവാസിൽ ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡൂഡിൽ വരച്ചു. തുടർന്ന് ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാർട്ടൂൺ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.

READ ALSO: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

ഷാനവാസ്‌ മുടിക്കൽ, ഹസ്സൻ കോട്ടേപ്പറമ്പിൽ, ബഷീർ കീഴിശ്ശേരി, ആർ.എൽ.വി മജീഷ് , നിസാർ കാക്കനാട്, കുമാർ മുവാറ്റുപുഴ, പ്രിൻസ് പൊന്നാനി, ഷൗക്കത്ത് പുലാമന്തോൾ, അസീസ് കരുവാരക്കുണ്ട്, ശിവൻ നെയ്യാറ്റിൻകര എന്നീ കാർട്ടൂണിസ്റ്റുകൾക്കൊപ്പം ബാദുഷയുടെ മകൻ ഫനാൻ ബാദുഷ, ഷിഫിത ഗഫൂർ, റെന അഷ്‌റഫ്‌ തുടങ്ങിയ കുട്ടികളും ഡൂഡിൽ രചനയിൽ പങ്കെടുത്തു. കാർട്ടൂൺ ക്ലബ് കേരളയും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

ചടങ്ങിൽ പെറ്റൽസ് ഗ്ലോബ് കോർഡിനേറ്റർ സനു സത്യൻ, ആശിഷ് തോമസ്, നരേഷ് ബാബു, ഡോ. ജിൻസി സൂസൻ മത്തായി, ആസിഫ് അലി കോമു, സൗരഭ്,ഗഫൂർ, ബോണി, എ എ സഹദ്, ബാദുഷയുടെ ഉമ്മ നബീസ, ഭാര്യ സഫീന, സഹോദരൻ സാബിർ എന്നിവർ സംസാരിച്ചു.

വിശദവിവരങ്ങൾക്ക് 8137033177.

shortlink

Related Articles

Post Your Comments

Related Articles


Back to top button