തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വി.പി ജോയ് വിളിച്ചത്.
Read Also:മൂകാംബികയ്ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി! അധികൃതരുടെ വിശദീകരണം ഇങ്ങനെ
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചീഫ്‌സെക്രട്ടറി വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച എട്ടു ജില്ലകളിലെ കളക്ടര്‍മാരും പങ്കെടുക്കും.
എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments