ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

നിർമ്മാതാവ് ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും ഗരം മസാലയുടെയും ബാനറിൽ സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആഘോഷ് വൈഷ്ണവം ആണ് ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്നത്.

കലാസംവിധാന രംഗത്തെ പ്രമുഖ വ്യക്തിയായ മനോജ് ഗ്രീൻവുഡ്സ് ആണ് മറ്റൊരു നിർമ്മാതാവും ചിത്രത്തിൻ്റെ കലാസംവിധായകനും. ആഘോഷ് വൈഷ്ണവം തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്.

പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 4 പേർ അറസ്റ്റിൽ

ആഘോഷിൻ്റെ കഥക്ക് പ്രശസ്ത മാധ്യമ പ്രവർത്തകൻ സജിൽ ശ്രീധർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് ജോസി ആലപ്പുഴ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

അഞ്ജന ഉദയകുമാർ, ജോസി ആലപ്പുഴ എന്നിവരാണ് ചിത്രത്തിൻ്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. അസോസിയേറ്റ് സംവിധായകൻ: മിഥുൻ സുരേഷ്, മേക്ക്അപ്പ്: അനിൽ നേമം, കളറിസ്റ്റ്: ബിലാൽ റഷീദ്, സ്റ്റിൽസ്: ജിതീഷ് കടക്കൽ, അസിസ്റ്റൻ്റ് ക്യാമറമാൻ: കൃഷ്ണകുമാർ, ഡിസൈൻ: അജയ് ദാസ്, വാർത്താപ്രചരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button