തിരുവനന്തപുരം: ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കണ്ടക്ടര്‍ക്കെതിരെ ഉടനടി നടപടി. ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കണ്ടക്ടര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടര്‍ രേഖ അന്തിക്കാടിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ചാത്തന്നൂര്‍ ഡിപ്പോയിലേക്കു സ്ഥലം മാറ്റിയത്.
Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്
സി.എം.ഡിയ്ക്ക് ലഭിച്ച പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലായിരുന്നു കണ്ടക്ടറുടെ വിമര്‍ശനമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments