
കുമളി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി വാഹനം തകർന്നു. കറുകച്ചാലിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ജോജി എന്ന യുവാവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
അതേസമയം, വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുൻവശത്തെ ചില്ല് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്നു.
രാവിലെ ആറോടെ കൊല്ലം-ദിണ്ടിക്കൽ ദേശീയപാതയിൽ കുമളിക്ക് സമീപം ചെളിമടയിലാണ് അപകടം നടന്നത്. ദേശീയപാതയോരത്തെ കാപ്പിത്തോട്ടത്തിൽ നിന്നിരുന്ന കാട്ടുപോത്ത് കാറിന് മുകളിലേക്ക് ചാടുകയായിരുന്നു.
Post Your Comments