UAELatest NewsNewsGulf

ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങി യുഎഇ

ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നിരക്കില്‍ 90 ശതമാനം വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ച് യുഎഇ

ദുബായ്: ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍, യുഎഇ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നിരക്കില്‍ 90 ശതമാനം വരെയാണ് ഇളവ് ഏര്‍പ്പെടുത്തുക. കരാറിന്റെ ഭാഗമായി യുഎഇയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയാണ്.

Read Also:യുക്രെയ്‌ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ്‍ രംഗത്ത്

എണ്ണയിതര വ്യവസായ മേഖലയുടെ ഇടപാട്, 4500 കോടി ദിര്‍ഹമെന്നതില്‍ നിന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടി ദിര്‍ഹമെന്ന നിലയിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ്, പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് യുഎഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരി അറിയിച്ചു. യുഎഇയുടെ അടുത്ത 50 വര്‍ഷ വികസന അജണ്ടയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഇന്ത്യ-യുഎഇ വാണിജ്യ വ്യാപാര രംഗങ്ങളിലെ വികസനം, യുഎഇ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 1.7 ശതമാനം നേട്ടമുണ്ടാക്കുന്നതാണ്. 2030-ഓടെ യുഎഇയുടെ കയറ്റുമതി 1.5 ശതമാനവും ഇറക്കുമതി 3.8 ശതമാനവും വര്‍ദ്ധിപ്പിക്കും.

ഒന്നര ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളും ഇക്കാലയളവില്‍ ഒരുക്കും. വ്യോമയാനം, പരിസ്ഥിതി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്, നിക്ഷേപം, നിര്‍മ്മാണം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലയില്‍ കൂടുതല്‍ സാദ്ധ്യതകളാണ് ഒരുങ്ങുക. ഡിജിറ്റല്‍ മേഖലയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button