പത്തനാപുരം: ദിവസങ്ങള്‍ക്ക് മുമ്പ് പുതിയതായി ആരംഭിച്ച മീന്‍കടയില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും ഇറച്ചിയും പിടികൂടി. ആരോഗ്യ, ഭക്ഷ്യസുരക്ഷാ അധിക്യതര്‍ നടത്തിയ പരിശോധയിലാണ് കിലോക്കണക്കിന് പഴകിയ മത്സ്യവും മാംസവും പിടികൂടിയത് .
Read Also:‘ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ? കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുത്’
പത്തനാപുരം പള്ളിമുക്കിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആന്‍വി ഫ്രഷ് എന്ന സ്ഥാപനം ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് പത്തനാപുരത്തും വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. പഴകിയ ഇറച്ചിയും മത്സ്യവും കണ്ടെത്തിയതോടെ കട പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാതെയാണ് മാംസം വിപണനം നടത്തിയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments