പാലക്കാട്: പാലക്കാട് പഴകിയ മീന്‍ പിടികൂടി. ചെര്‍പ്പുളശേരി മാര്‍ക്കറ്റില്‍ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകള്‍ക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തി.
സംഭവത്തില്‍ തത്സമയം മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പഴകിയതാണെന്ന് കണ്ടെത്തിയത്.
അതേസമയം, മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തി. ഇതോടെ, പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാര്‍ രണ്ട് കണ്ടെയ്നറുകളില്‍ നിന്ന് പുഴുവരിക്കുന്ന മീനുകളെ കണ്ടെത്തി.
ഒരു കണ്ടെയ്നറില്‍ 100 പെട്ടി മീനും മറ്റൊന്നില്‍ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ മീനിന്റെ സാമ്പിള്‍ പരിശോധനയ്ക്കെടുത്തു.
Post Your Comments