Latest NewsKeralaNews

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ പഴകിയ മത്സ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയ പരിശോധനയില്‍ പിടികൂടിയത് അഴുകിയതും പഴകിയതുമായ 5549 കിലോ മത്സ്യം. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഓപറേഷന്‍ മത്സ്യ എന്ന പേരില്‍ 5516 പരിശോധനകളാണ് നടത്തിയത്. എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന. 1397 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ 603 എണ്ണം പിഴ നോട്ടീസുകളാണ്.

Read Also: ഒന്നാം പാദഫലങ്ങളിൽ ഇരട്ടി വളർച്ചയുമായി യൂണിയൻ ബാങ്ക്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

തിരുത്തല്‍ ആവശ്യപ്പെട്ടുള്ള റെക്ടിഫിക്കേഷന്‍ നോട്ടീസാണ് ശേഷിക്കുന്ന 794 എണ്ണം. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകളിലേറെയും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി പ്രത്യേക പരിശോധനയും ഉണ്ടായിരുന്നു. ലൈസന്‍സും രജിസ്ട്രേഷനും കൃത്യമായി പുതുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button