News

രാജ്യസഭാ സെക്രട്ടേറിയറ്റിൽ ബയോമെട്രിക് ഹാജർ പുനഃരാരംഭിക്കുന്നു

ഡൽഹി: കോവിഡിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ബയോമെട്രിക് ഹാജർ, രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ പുനഃരാരംഭിക്കുന്നു. ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20ന് സർക്കുലർ പുറത്തിറക്കി. 1300 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന രാജ്യസഭ സെക്രട്ടേറിയറ്റിൽ, 2018 ആഗസ്റ്റിലാണ് ബയോമെട്രിക് ഹാജർ സംവിധാനം നിലവിൽ വന്നത്.

ജൂൺ ഒന്നു മുതൽ ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്ന് സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും, രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം, സർക്കുലർ പുറപ്പെടുവിച്ച മെയ് 20 മുതൽ 31 വരെ പുതിയ രജിസ്ട്രഷനുകൾ പൂർത്തിയാക്കുന്നതിനും മെഷീൻ പ്രവർത്തിക്കുന്നത് കാര്യക്ഷമമായാണോ എന്ന് നിരീക്ഷിക്കാനും സർക്കുലറിൽ പറയുന്നു.

അശ്വനി കുമാർ മുതൽ കപിൽ സിബൽ വരെ: പാർട്ടി വിടുന്ന തലമൂത്ത നേതാക്കൾ, അടുത്തതാര്?

നിലവിൽ മെയ് 31 വരെ ബയോമെട്രിക് ഹാജർ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button