കുവൈത്ത് സിറ്റി: മൂന്നു മാസ കാലാവധിയുള്ള കുടുംബ സന്ദർശക വിസ നൽകുന്നത് പുന:രാരംഭിക്കാൻ കുവൈത്ത്. മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് 2 വർഷമായി സന്ദർശക കുടുംബ വിസ നിർത്തി വച്ചിരിക്കുകയായിരുന്നു.
Read Also: യുക്രെയ്ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ് രംഗത്ത്
മന്ത്രിസഭയുടെയും കോവിഡ് എമർജൻസി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ ആരോഗ്യമേഖലാ ഉദ്യോഗസ്ഥർക്ക് മാത്രം കുടുംബത്തെ കൊണ്ടുവരാൻ നേരത്തെ അനുമതി നൽകിയിരുന്നു. മെയ് 20 മുതൽ പ്രത്യേക ഉപാധികളില്ലാതെ അപേക്ഷകർക്കെല്ലാം വിസ നൽകാനാണ് കുവൈത്ത് പദ്ധതിയിടുന്നത്.
Read Also:‘ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ല, മുടി കളർ ചെയ്യാൻ പാടില്ല’ : പുതിയ നിബന്ധനകളുമായി ഉത്തര കൊറിയ
Post Your Comments