നാദാപുരം: ചീട്ടുകളി ചോദ്യംചെയ്തതിന്റെ പേരിൽ കല്യാണവീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിലെ മൂന്നുപേരിൽ ഒരാൾ പൊലീസ് പിടിയിൽ. ചാലപ്പുറത്തെ ഒതിയോത്ത് പ്രദീപനാണ് (48) അറസ്റ്റിലായത്.
Read Also : തക്കാളി കഴിക്കുന്ന പുരുഷന്മാർ അറിയാൻ
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചാലപ്പുറത്തെ പാറോളി ഭാസ്കരന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഭാസ്കരന്റെ ഭാര്യ റീന (54), മകൻ റീബേഷ് (36) എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന്, ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് സമീപത്തെ ഒരു കല്യാണവീട്ടിൽ ചീട്ടുകളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ചീട്ടുകളി സംഘത്തെ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനെ ചൊല്ലി അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് വീടുകയറി ആക്രമണം അരങ്ങേറിയത്.
ചീട്ടുകളിയിൽ ഏർപ്പെട്ട പ്രദീപൻ, പ്രദീഷ്, പ്രമീഷ് എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കി.
Post Your Comments