ThiruvananthapuramKeralaNattuvarthaLatest NewsNews

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ 

തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍, ബാലാവകാശ കമ്മീഷൻ കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍, സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍, സംഭവം നടന്ന സ്ഥലമായ പെരിന്തല്‍മണ്ണയിലെ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും ബാലാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.

മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. തുടർന്ന്, പെണ്‍കുട്ടി വേദിയിലെത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇതോടെ, സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര്‍ കുപിതനായി സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ നിരവധിപ്പേർ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button