തൃശ്ശൂർ: പൂരത്തിനിടയിൽ ചർച്ചാവിഷയമായി തൃശ്ശൂർ പോലീസിന്റെ റെയ്ഡ്. ഹിന്ദു മഹാസഭയുടെ തൃശ്ശൂർ ഓഫീസിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്നും പിടിച്ചെടുത്ത സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത ബലൂണുകളും മാസ്കുകളും പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു.
റെയ്ഡിനെ തുടർന്ന്, ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ കിഷൻ സിജെയെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കൽ വകുപ്പ് പ്രകാരമാണ് നടപടി. ബലൂണുകളും മാസ്കുകളും നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വിപുലമായി പ്രചരിക്കുന്നുണ്ട്.
നേരത്തേ, പൂരത്തോടനുബന്ധിച്ച് നടത്തുന്ന കുട മാറ്റത്തിൽ സവർക്കറുടെ കുട പാറമേക്കാവ് ദേവസ്വം ഉപയോഗിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ദേവസ്വം സമിതി തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് ഹിന്ദു മഹാസഭ പ്രവർത്തകർ പൂരപ്പറമ്പിൽ പരസ്യമായി ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാൻ തീരുമാനിച്ചത്.
Post Your Comments