വയനാട്: ജപ്തി ഭീഷണിയില്‍ മനംനൊന്ത് അഭിഭാഷകന് ആത്മഹത്യ ചെയ്തു. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമി(56)യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ ടോമിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Read Also : സ്കൂൾ പ്രവേശനം അഞ്ച് വയസ്സിൽ ആരംഭിക്കാം: കരട് സ്കൂൾ മാന്വലിൽ വ്യവസ്ഥ
വയനാട് പൂതായിലാണ് സംഭവം. ബാങ്കില്‍ നിന്നും ടോമി 12 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന്, വീടും പുരയിടവും ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതേതുടര്‍ന്ന്, ടോമി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments