മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30ന് മുംബൈയിലാണ് മത്സരം. ഇന്ന് തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാധ്യത പോലും അവസാനിക്കും. എന്നാൽ, സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജയിച്ച് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം.
ദുർബലമായ ബൗളിംഗ് നിരയാണ് ചെന്നൈയുടെ തലവേദന. ബാറ്റ്സ്മാൻമാരിൽ വമ്പൻമാരുണ്ടെങ്കിലും സ്ഥിരത പുലർത്തുന്നില്ല. ഫിനിഷിംഗിൽ ധോണിക്കും പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല. അതേസമയം, രവീന്ദ്ര ജഡേജ ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. ജഡേജയ്‌ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സ്ഥിരീകരിച്ചു.
Read Also:- ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. അതിനാല്‍ തുടർ ജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു.
Post Your Comments