ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും’: ശിവദ

കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമേ’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്. വിധു പ്രതാപ് പാടിയ ഈ ഗാനം നടൻ വിനീത് കുമാറാണ് സംവിധാനം ചെയ്തത്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ അക്കാലത്തെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ശിവദ.

ശിവദയുടെ വാക്കുകൾ ഇങ്ങനെ;

‘വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സിൽ നിൽക്കുന്ന കുറെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം, ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു. അതിൽ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും.

‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവ്, കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറി’

അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് വിനീതേട്ടൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഞാൻ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച്, അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button