കേളകം: ബാവലിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി 9.30 ഓടെയാണ് വെള്ളം പെട്ടെന്നു പൊങ്ങിയത്.
പുഴയിൽ കുളിക്കാനും മീൻ പിടിക്കാനും ഈ സമയത്ത് ഇറങ്ങിയവരാണ് പുഴയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കം കണ്ടത്. വെള്ളപ്പൊക്കത്തിൽ പലരുടെയും മീൻവലകൾ ഒഴുകിപ്പോയി.
Read Also : ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
കുടക് മലനിരകളിൽ ഉണ്ടായ ശക്തമായ മഴയാകാം വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments