മാഞ്ചസ്റ്റര്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പർ താരം എര്‍ലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിൽ. ഹാലാന്‍ഡും സിറ്റിയും ധാരണയിലെത്തിയതായി മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജര്‍മ്മന്‍ ലീഗില്‍ ബൊറൂസിയയുടെ അവസാന മത്സരം ശനിയാഴ്ചയാണ്. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
ടീം വിടുകയാണെന്ന് ഹാലാന്‍ഡ് ക്ലബ് അധികൃതരെ അറിയിച്ചു. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലാന്‍ഡിനെ സിറ്റി സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരക്കാരനായാണ് സിറ്റി ഹാലാന്‍ഡിനെ ടീമിലെത്തിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടിലെത്തിയ ഹാലാന്‍ഡ് ക്ലബിനായി 88 കളിയില്‍ നിന്ന് 85 ഗോള്‍ നേടിയിട്ടുണ്ട്.
Read Also:- മുടികൊഴിച്ചിൽ തടയാൻ..
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനരികിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. സിറ്റിക്ക് പിന്നിലുള്ള ലിവർപൂളുമായി മൂന്ന് പോയിന്റ് വ്യത്യാസമാണുള്ളത്.
Post Your Comments